ദക്ഷിണകൊറിയയിൽ വൻ ഭൂകമ്പം; ഉത്തര കൊറിയയുടെ ആണവപരീക്ഷണമാണോ എന്ന്‍ സംശയം

0
141

സോൾ: ദക്ഷിണകൊറിയയിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.4 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ദക്ഷിണകൊറിയയില്‍ സംഭവിച്ചത്. ഭൂകമ്പത്തിനു പിന്നില്‍ കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ആണവപരീക്ഷണമാണോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

തുറമുഖ നഗരമായ പോഹാങ്ങിൽ നിന്നു 9.3 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറു മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇവിടെ നിന്നു 300 കിലോമീറ്ററിലേറെ ദൂരെയുള്ള സോളിൽ ഉൾപ്പെടെ കെട്ടിടങ്ങൾ വിറച്ചു. ഏഴു പേർക്കു പരുക്കേറ്റു. അപ്രതീക്ഷിത ഭൂകമ്പമായതിനാലാണ് സംശയം.

ഉച്ചയ്ക്കു രണ്ടരയോടെയുണ്ടായ ഭൂകമ്പത്തിൽ ദക്ഷിണ കൊറിയയുടെ മിക്ക ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ആദ്യ ഭൂകമ്പത്തിനു ശേഷം 4.3 തീവ്രതയുള്ള ഭൂകമ്പം ഉൾപ്പെടെ തുടർപ്രകമ്പനങ്ങളുമുണ്ടായി.

ഉത്തരകൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങൾ പലപ്പോഴും മേഖലയിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അപ്രതീക്ഷിത ഭൂകമ്പം അനുഭവപ്പെട്ടതോടെ കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ആണവപരീക്ഷണം നടത്തിയതാണോയെന്നും അന്വേഷിക്കുന്നുണ്ട്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് അമേരിക്ക–ദക്ഷിണകൊറിയ സംയുക്ത നാവികാഭ്യാസവും നടത്തിയിരുന്നു. ഇത് ഉത്തരകൊറിയെ പ്രകോപിപ്പിച്ചിരുന്നു.