ദിലീപിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു

0
58

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബ്ബിലേക്ക് ദിലീപിനെ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഒരു മണിക്കൂറിന് ശേഷവും ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ചോദ്യം ചെയ്യല്‍.

ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ആലുവ പൊലീസ് ക്ലബിലെത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. എസ്.പി സുദര്‍ശനന്‍, സി.ഐ ബിജു പൗലോസ് എന്നിവരാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്.

നടി ആക്രമിക്കപ്പെട്ട സമയത്ത് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്ന ദിലീപിന്റെ വാദത്തിന് വ്യക്തത വരുത്താനാണ് ഇന്നത്തെ ചോദ്യം ചെയ്യല്ലെന്നാണ് സൂചന. കൃത്യം നടക്കുമ്പോള്‍ പ്രതി മറ്റൊരിടത്തായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് പ്രതിഭാഗത്തിന്റേത്.

എന്നാല്‍ ഇത് പ്രതിരോധിക്കാനുള്ള ശക്തമായ തെളിവുകള്‍ നിരത്തി പിഴവുകളില്ലാത്ത കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വഷണസംഘം ശ്രമിക്കുന്നത്.