പൂണെ: രവി ജാദവിന്റെ മറാഠി ചിത്രം ന്യൂഡിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഗോവ ചലച്ചിത്രമേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ ചിത്രങ്ങള്‍ മറാഠി സംവിധായകര്‍ പിന്‍വലിച്ചേക്കും. ഇതേ വിഷയവുമായി ബന്ധപ്പെട്ട് ജൂറി ചെയര്‍മാനായിരുന്ന സുജോയ് ഘോഷ് ഇന്നലെ രാജിവെച്ചിരുന്നു. ഘോഷിന്റെ രാജിക്കുപിന്നാലെ ജൂറി അംഗം അപൂര്‍വ അസ്രാണിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജി നല്‍കിയിരുന്നു.
സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്ത മലയാള ചിത്രം സെക്സിദുര്‍ഗയും രവി ജാദവിന്റെ ന്യൂഡും ഗോവ ചലച്ചിത്രമേളയുടെ പനോരമയിലേയ്ക്ക് ജൂറി തിരഞ്ഞെടുത്തിരുന്നു. എന്നാല്‍ പിന്നീട് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രലയം ഇടപെട്ട് ഈ രണ്ട് ചിത്രങ്ങളും ഒഴിവാക്കുകയായിരുന്നു. സംഘപരിവാര്‍ സംഘടനകളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നായിരുന്നു ഇത്.