യുഎസില്‍ വിവിധയിടങ്ങളില്‍ വെടിവെയ്പ്പ്; അഞ്ചുപേര്‍ മരിച്ചു

0
46


ലൊസേഞ്ചലസ്: അമേരിക്കയിലെ വടക്കന്‍ കലിഫോര്‍ണിയയില്‍ വിവിധയിടങ്ങളില്‍ നടന്ന വെടിവയ്പ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. തെഹാമ കൗണ്ടിയിലാണു സംഭവം. തെഹാമ സ്‌കൂളിലും വെടിവയ്പ്പുണ്ടായി. സ്‌കൂളില്‍നടന്ന വെടിവയ്പ്പില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Image result for us-northern-california shooting

അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി. എന്നാല്‍ ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. അക്രമിയില്‍നിന്ന് ഒരു സെമി ഓട്ടമാറ്റിക് റൈഫിളും രണ്ടു കൈത്തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.

Image result for us-northern-california shooting

പ്രാദേശിക സമയം, രാവിലെ എട്ടുമണിയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്നു തെഹാമ കൗണ്ടി ഷെരീഫിന്റെ ഓഫിസ് അറിയിച്ചു. നൂറോളം തവണ വെടിയൊച്ച കേട്ടതായി സമീപവാസികള്‍ പറയുന്നു. ചിലരെ മെഡിക്കല്‍ ഹെലിക്കോപ്റ്ററിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.