തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് എന്‍സിപിയില്‍ ധാരണ. രണ്ടു മണിക്കൂറിനകം തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രാജി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
എന്‍സിപി ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയ്ക്ക് ശേഷമാണ് രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായതെന്നാണ് വിവരം. എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന് മാസ്റ്റര്‍ ഇന്നുച്ചയ്ക്ക് രണ്ടു മണിക്ക് മാധ്യമങ്ങളെ കാണും.