തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് മന്ത്രി തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തോമസ് ചാണ്ടി നിലപാടറിയിച്ചത്. തല്ക്കാലം മന്ത്രി സ്ഥാനത്തു നിന്ന് മാറി നില്‍ക്കാമെന്ന് മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ഉപാധികളോടെയാണ് തോമസ് ചാണ്ടി രാജി സന്നദ്ധത അറിയിച്ചത്. തല്ക്കാലം മന്ത്രി സ്ഥാനത്തു നിന്ന് മാറി നില്‍ക്കാമെന്നും സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായാല്‍ തിരിച്ച് വരാന്‍ അനുവദിക്കണമെന്നും തോമസ് ചാണ്ടി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
അല്പസമയത്തിനകം മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളെ കാണും. തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച അന്തിമ തീരുമാനം അപ്പോഴുണ്ടാകുമെന്നാണ് സൂചന.
മന്ത്രസഭാ യോഗത്തിനുശേഷം പത്തരയോടെയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരിക്കുന്നത്. എന്നാല്‍ തോമസ് ചാണ്ടി വിഷയത്തില്‍ കടുത്ത നിലപാടാണ് സിപിഐ സ്വീകരിച്ചിട്ടുള്ളത്. മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നു.