സെക്സി ദുര്‍ഗ കാണേണ്ടവര്‍ക്ക് അവസരം

0
104

സെക്സി ദുര്‍ഗ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നാളെ തിരുവനന്തപുരത്ത് ഏരീസ് പ്ളക്സ് ഓഡി -1 ൽ കാണാം. സെക്സി ദുര്‍ഗയുടെ കേരളത്തിലെ പ്രിമിയർ ഷോ നാളെ രണ്ടു മണിക്ക്. കിഫിന്റെ നടത്തിപ്പിനായുള്ള പണം സമാഹരിക്കുന്നതിലേക്കായാണ് പ്രിമിയർ ഷോ നടത്തുന്നത് എന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു.

അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിന്‌ സമാന്തരമായി കാഴ്ച ചലച്ചിത്രവേദിയും നിവ് ആർട്ട് മൂവീസും സംയുക്തമായി സംഘടിപ്പിക്കന്ന ചലച്ചിത്രോത്സവമാണ് കാഴ്ച ഇന്‍ഡി ഫെസ്റ്റ് (KIF). തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററിനു സമീപമുള്ള ലെനിന്‍ ബാലവാടിയാണ് കിഫിന്റെ ഈ വര്‍ഷത്തെ പ്രദര്‍ശനവേദി.

അഞ്ഞൂറുരൂപയുടെ സംഭാവന കൂപ്പൺ വിതരണം ചെയ്തുകൊണ്ടാണ്‌ സെക്സി ദുർഗയുടെ പ്രിമിയർ ഷോ നടത്തുക. 650 പേർക്കാണ്‌ ഏരീസ് പ്ളക്സിലെ ഓഡി-1 ൽ സിനിമ കാണാൻ അവസരമുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നിന്ന് ആദ്യമായി റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലെ ടൈഗർ അവാർഡ് നേടുന്നചിത്രമാണ് സെക്സി ദുര്‍ഗ. അന്താരാഷ്ട്രതലത്തിൽ നിരവധി അവാർഡുകൾ സെക്സി ദുർഗയ്ക്ക് ലഭിച്ചുകഴിഞ്ഞു.

ചിത്രത്തില്‍ രാജ് ശ്രീ ദേശ്പാണ്ഡ ദുര്‍ഗയായും കണ്ണന്‍ നായര്‍ കബീറായും എത്തുന്നു.

അരുണ്‍സോള്‍, വിഷ്ണു വേദ്, സുജീഷ്, ബിലാസ് നായര്‍ തുടങ്ങിയവര്‍  ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നു.

ഛായഗ്രഹണം പ്രതാപ് ജോസഫ്. എഡിറ്റിംഗ് സനല്‍ കുമാര്‍ ശശിധരന്‍

നിവ് ആര്‍ട്ട് മൂവീസിന്‍റെ ബാനറില്‍ ഷാജിമാത്യുവും അരുണാമാത്യുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.