അമിതാഭ് ബച്ചന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു; ട്രാവല്‍ ഏജന്‍സിക്കെതിരെ നടപടി

0
56


കൊല്‍ക്കത്ത: അമിതാഭ് ബച്ചന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് എത്തിയ ബച്ചന്‍ സഞ്ചരിച്ചിരുന്ന മെര്‍സിഡസ് കാറാണ് അപകടത്തില്‍പ്പെട്ടത്. യാത്രാമധ്യേ കാറിന്റെ പിന്‍ചക്രം ഊരിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേല്‍ക്കാതെ ബച്ചന്‍ രക്ഷപെട്ടു.

കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ അതിഥിയായാണ് അമിതാഭ് ബച്ചന്‍ എത്തിയത്. ചലച്ചിത്രോത്സവത്തില്‍ പങ്കെടുത്ത ശേഷം സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ കാറില്‍ തിരിച്ചു പോകുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് മറ്റൊരു കാറില്‍ ഉടന്‍ തന്നെ ബച്ചനെ വിമാനത്താവളത്തില്‍ എത്തിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ കാറിന്റെ ഫിറ്റ്നസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് കാര്‍ ഏര്‍പ്പാടാക്കിയ ട്രാവല്‍ ഏജന്‍സിക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ട്രാവല്‍ ഏജന്‍സിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.