അര്‍ജന്റീന നൈജീരിയയോട് തോറ്റു

0
42

മോസ്‌കോ: സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന നൈജീരിയയോട് തോറ്റു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് തോല്‍വി. സെര്‍ജി അഗ്യൂറോ, എവര്‍ ബനേഗ എന്നിവരിലൂടെ രണ്ട് ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് അര്‍ജന്റീന് നാല് ഗോള്‍ വാങ്ങിയത്. കെലെച്ചി ഇയനാച്ചിയോ, ബ്രയാന്‍ ഇഡോവു, അലക്‌സ് ഇവോബി എന്നീവരാണ് നെജീരിയയ്ക്കുവേണ്ടി ഗോള്‍ നേടിയത്. ഇവോബി രണ്ട് ഗോളടിച്ചു.

വെംബ്ലിയില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ബ്രസീലിനെ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. സ്‌പെയിന്‍, ജര്‍മനി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ ടീമുകളും സമനില വഴങ്ങി.