ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് ഹൈവേയിലുടനീളം സൗജന്യ വൈ ഫൈ

0
130


ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും നീളമുള്ള ആഗ്ര-ലഖ്‌നൗ എക്സ്പ്രസ് ഹൈവേയില്‍ ഉടനീളം സൗജന്യ വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇതിനായി 302 കിലോ മീറ്റര്‍ ദൂരം ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഭൂമിക്കടിയിലൂടെ സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.

സുരക്ഷയ്ക്കുവേണ്ടി എക്സ്പ്രസ് ഹൈവെയില്‍ ലോകോത്തര ട്രാഫിക് മാനേജുമെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഇത് സഹായകരമാകും. സ്വകാര്യ പങ്കാളത്തത്തോടെ ഇരുകൂട്ടര്‍ക്കും നേട്ടമുണ്ടാക്കാവുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുക. സിസിടിവി ക്യാമറകളും രണ്ടുകിലോമീറ്റര്‍ കൂടുമ്പോള്‍ ഫോണ്‍ ഹെല്‍പ് ലൈന്‍ സേവനവും കാര്യക്ഷമമാക്കാന്‍ ഇതിലൂടെ കഴിയും.

നിലവില്‍ എക്സപ്രസ് ഹൈവെയില്‍ ഭക്ഷണശാലകളോ പെട്രോള്‍ പമ്പുകളോ ഇല്ല. ഇവ സ്ഥാപിക്കാനുള്ള നടപടികളും ഇതോടൊപ്പം തുടങ്ങുമെന്നാണ് സൂചന.