ബിജെപി നേതാവിനെയും അംഗരക്ഷകനെയും അക്രമിസംഘം വെടിവച്ചുകൊന്നു

0
75


നോയിഡ: ഗ്രേറ്റർ നോയിഡയിൽ ബിജെപി നേതാവിനെയും അംഗരക്ഷകനെയും ബൈക്കിലെത്തിയ അക്രമിസംഘം വെടിവച്ചുകൊന്നു. ഗ്രേറ്റർ നോയിഡയിലെ ബിസ്റഖ് മേഖലയിൽ ഇന്നു വൈകുന്നേരമാണ് സംഭവം. ബിജെപി നേതാവായ ശിവകുമാറാണ് വധിക്കപ്പെട്ടത്. തന്റെ കാറിൽ യാത്രചെയ്യവെയാണ് അക്രമിസംഘം എത്തിയത്. കാറിനുനേരെ അവര്‍ തുരുതുരാ വെടിയുതിർത്തു. ശിവകുമാർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അംഗരക്ഷകനും കൊല്ലപ്പെട്ടു.

ഇവർക്കൊപ്പം മറ്റു രണ്ടുപേർ കൂടി കാറിലുണ്ടായിരുന്നു. അര കിലോമീറ്ററായി അക്രമികൾ കാറിനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

സംഭവത്തെത്തുടർന്നു മേഖലയിൽ ഗതാഗതം സ്തംഭിച്ചു.