ജസ്റ്റിസ് ഖാലിദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

0
37

തിരുവനന്തപുരം: ശ്രദ്ധേയമായ വിധിന്യായങ്ങളിലൂടെ പ്രശ്‌സ്തനായ ന്യായാധിപനായിരുന്നു ജസ്റ്റിസ് വി.ഖാലിദ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍ ജഡ്ജിയായും ജമ്മുകാശ്മീരില്‍ ആക്റ്റിങ് ഗവര്‍ണറായും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പുരോഗമന ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയായിരുന്നെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇന്നലെയാണ് സുപ്രീം കോടതിയിലും കേരള ഹൈക്കോടതിയിലും ന്യായാധിപനായിരുന്ന റിട്ട. ജസ്റ്റിസ് വി.ഖാലിദ് അന്തരിച്ചത്. 95 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.