തോമസ് ചാണ്ടിയുടെ രാജി നന്നായെന്ന് വിഎസ്

0
47

കൊച്ചി: തോമസ് ചാണ്ടിയുടെ രാജി നന്നായെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ആലുവയിലാണ് വിഎസിന്റെ പ്രതികരണം.
കായല്‍ കയ്യേറ്റ- നിലം നികത്തല്‍ ആരോപണം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് തോമസ് ചാണ്ടി ഗതാഗത മന്ത്രിസ്ഥാനം രാജിവെക്കുന്നത്. അതേസമയം ഇക്കാര്യത്തിൽ സിപിഐ എടുത്ത നിലപാട് ശരിയായോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ പിടിച്ചു പുറത്താക്കണമെന്നു വിഎസ് വിവാദ പ്രസ്താവന നടത്തിയിരുന്നു.