കൊച്ചി: തോമസ് ചാണ്ടി രാജിവച്ചത് സിപിഐയുടെ സമ്മര്‍ദ്ദം കൊണ്ടല്ലെന്ന് എന്‍സിപി. തോമസ് ചാണ്ടി സ്ഥാനമൊഴിത് മുഖ്യമന്ത്രിയെ കുറ്റക്കാരനാക്കാതിരിക്കാനാണെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
ഇടതുപക്ഷമുന്നണിയില്‍ രാജി സംബന്ധിച്ച് തീരുമാനമായതാണ്. ഇടതുപക്ഷ മുന്നണിയുടെ മര്യാദ പാലിക്കാന്‍ എന്‍സിപിക്കും ബാധ്യതയുണ്ട്. കോടതി പരാമര്‍ശം വന്ന സാഹചര്യത്തില്‍ രാജി നീട്ടിക്കൊണ്ട് പോവേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസ്ഥാനം നല്‍കുക എന്നത് മുന്നണിയുടെ കടമയാണെന്നും സിപിഐയുടെ വിമര്‍ശനങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയാകുമെന്നും പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.