തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഐയുടെ മറുപടി. തോമസ് ചാണ്ടി രാജിവെച്ചതിന്റെ ക്രെഡിറ്റ് സിപിഐയ്ക്ക് വേണ്ടെന്നും സിപിഐ. കോടിയേരിയുടെ അഭിപ്രായം വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. .
സര്‍ക്കാരിനെതിരെ കോടതിയില്‍ പോയ ആളെ മന്ത്രിസഭയില്‍ ഇരുത്തുന്നത് ശരിയല്ലെന്നും പ്രകാശ് ബാബു മറുപടിയായി പറഞ്ഞു. തോമസ് ചാണ്ടിയെപ്പോലെ ഒരാള്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്ന നിലപാടാണ് സിപിഐയ്ക്കുണ്ടായിരുന്നത്.
ഇടതുപക്ഷ രാഷ്ട്രീയത്തെ പണയപ്പെടുത്തുന്ന നിലപാട് സിപിഐ സ്വീകരിക്കില്ലെന്നും പ്രകാശ് ബാബു പറഞ്ഞു. മന്ത്രിസഭയില്‍ തോമസ് ചാണ്ടി തുടരുന്നതായിരുന്നു യുഡിഎഫിന് അനുകൂലമായത്. ചാണ്ടി രാജിവയ്ക്കുമെന്ന ഒരു ഉറപ്പും സിപിഐയ്ക്ക് കിട്ടിയിരുന്നില്ലെന്നും അങ്ങനെ കിട്ടിയിരുന്നെങ്കില്‍ അതിന് അനുസരിച്ചുള്ള നിലപാട് എടുത്തേനെയെന്നും പ്രകാശ് ബാബു പറഞ്ഞു.
തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തിലെ കളക്ടറുടെ റിപ്പോര്‍ട്ടിലെ നിയമോപദേശം ഈ നിമിഷം വരെ റവന്യു മന്ത്രിയെ അറിയിച്ചിട്ടില്ലെന്നും പ്രകാശ് ബാബു കൂട്ടിചേര്‍ത്തു.