പി.കൃഷ്ണദാസിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീം കോടതി

0
42


ന്യൂഡല്‍ഹി: നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്കണമെന്ന കൃഷ്ണദാസിന്റെ ആവശ്യം കോടതി തള്ളി. ഷഫീര്‍ ഷൗക്കത്തലി കേസിന്റെ വിചാരണ തീരുംവരെ കോയമ്പത്തൂരില്‍ത്തന്നെ തുടരണമെന്നും കോടതി നിര്‍ദേശിച്ചു.

കേരളത്തിലേക്കു വന്നാല്‍ കൃഷ്ണദാസ് സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞാണ് കോടതി ഉത്തരവ്.
അമ്മയ്ക്ക് സുഖമില്ലെന്ന് കാണിച്ചാണ് കൃഷ്ണദാസ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയത്. എന്നാല്‍, ഇതിനു വേണ്ടി കോടതിയില്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൃഷ്ണദാസിന്റെ തന്നെ ആശുപത്രിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റാണെന്നും ഇത് വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, ജിഷ്ണു കേസില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ മുഴുവന്‍ പരാമര്‍ശങ്ങളും സുപ്രീം കോടതി നീക്കം ചെയ്തു. സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കിയിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് നീക്കിയത്. പരാമര്‍ശങ്ങള്‍ അനാവശ്യമാണെന്നും കോടതി വിലയിരുത്തി. ഹൈക്കോടതി പരാമര്‍ശങ്ങള്‍ വിചാരണയെ ബാധിക്കുമെന്നും പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.