മലയാള ചിത്രങ്ങള്‍ക്കും മീതെ ‘മെര്‍സല്‍’

0
445

ദീപാവലിയ്ക്ക് റിലീസ് ചെയ്ത വിജയ് ചിത്രം ‘മെര്‍സല്‍’ കേരളത്തില്‍ ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്ത് ഒരു മാസത്തോളമായിട്ടും ചിത്രം കാണാന്‍ തിയേറ്ററില്‍ പ്രേക്ഷകരുണ്ടെന്നാണ് സൂചനകള്‍.

മെര്‍സലിന് ശേഷം ഇറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ വില്ലനും മഞ്ജു വാര്യര്‍ ചിത്രമായ ഉദാഹരണം സുജാതയും ഇപ്പോഴും തിയേറ്ററുകളിലുണ്ടെങ്കിലും മെര്‍സലിന്റെ തിളക്കം കുറഞ്ഞിട്ടില്ല. നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും വിമര്‍ശിക്കുന്നെന്ന് ആരോപിച്ച് സംഘപരിവാര്‍ സംഘടനകളും ബിജെപിയും ചിത്രത്തെ എതിര്‍ത്തത് സാമ്പത്തികമായി ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ടെന്നതിന്റെ തെളിവായിട്ടാണ് കളക്ഷനിലുള്ള വര്‍ദ്ധനവിനെ തിയേറ്ററുടമകള്‍ കാണുന്നത്. വിജയ് ചിത്രങ്ങള്‍ക്ക് കേരളത്തില്‍ പൊതുവെ സ്വീകാര്യത കൂടുതലാണെന്നും അവര്‍ പറയുന്നു.