തിരുവനന്തപുരം: രാജിവെച്ച തോമസ് ചാണ്ടിയുടെ വകുപ്പുകള്‍ കൂടി ഏറ്റെടുത്തതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴില്‍ വരുന്ന വകുപ്പുകളുടെ എണ്ണം 29 ആയി. ചാണ്ടിയുടെ കീഴിലുണ്ടായിരുന്ന ഗതാഗതം, മോട്ടോര്‍വാഹനം, ജലഗതാഗതം എന്നീ വകുപ്പുകള്‍ കൂടിയാണ് ഇനി മുതല്‍ മുഖ്യമന്ത്രിയ്ക്ക് കൈകാര്യം ചെയ്യേണ്ടിവരിക.
നേരത്തെ 26 വകുപ്പുകളാണ് പിണറായിയ്ക്ക് കൈകാര്യം ചെയ്യാനുണ്ടായിരുന്നത്.