പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ് ഐ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ നടപടി എടുക്കുന്നില്ലായെന്നാരോപിച്ച് പ്രസ്തുത വിദ്യാര്‍ത്ഥിയുടെ അമ്മ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സമരത്തിനുനേരെയുണ്ടായ പോലീസ് നടപടിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹറ നിര്‍ദ്ദേശം നല്കി. തൃശ്ശൂര്‍ റേഞ്ച് ഐ ജി. അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.