പത്തനംതിട്ട: വൃശ്ചികം പുലര്‍ന്നതോടെ ശബരിമലയില്‍ കനത്ത സുരക്ഷ ഒരുക്കി പൊലീസ്. ദീകരവാദ ഭീഷണിയടക്കമുളള സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ചാണ് കനത്ത സുരക്ഷ.
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ നേവി, വ്യോമസേന എന്നിവയുടെ സഹായവും സംസ്ഥാന പൊലീസ് തേടിയിട്ടുണ്ട്.
കേന്ദ്ര സേനയും പൊലീസും തമ്മിലുള്ള ഏകോപനത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സന്നിധാനത്തുണ്ട്. കേന്ദ്രസേനയുമായുള്ള ഏകോപനത്തിന് ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് സ്ഥിരമായി സന്നിധാനത്ത് ക്യാമ്പ് ചെയ്യും. സന്നിധാനത്തെ നിരീക്ഷണ ക്യാമറകളുടെ എണ്ണം 39 ല്‍ നിന്ന് 72 ആക്കും. അനലൈസര്‍ കാമറകളും സ്ഥാപിക്കും.
നേവി, വ്യോമസേന എന്നിവ പൊലീസുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. കൂടാതെ ദ്രുതകര്‍മ സേന, ദുരന്ത നിവാരണ സേന, സായുധ കമാന്‍ഡോകള്‍ എന്നിവയും സന്നിധാനത്ത് സുരക്ഷക്കായി എത്തിയിട്ടുണ്ട്. വിമാനങ്ങള്‍ അടക്കമുള്ളവ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാക്കി നിര്‍ത്തും. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും സന്നിധാനത്ത് ഏര്‍പ്പെടുത്തും.