ദേവികുളം: മൂന്നാറിലെ പ്രശ്നങ്ങള്‍ വനം, റവന്യൂ വകുപ്പുകള്‍ സങ്കീര്‍ണമാക്കുന്നതായി എസ്.രാജേന്ദ്രന് എംഎല്‍എ. ജോയ്സ് ജോര്‍ജിന്റെ കൊട്ടക്കാമ്പൂരിലെ ഭൂമിക്കെതിരെ നടപടിയെടുത്ത ദേവികുളം സബ്കളക്ടര്‍ ഐഎഎസ് പാസായത് കോപ്പിയടിച്ചാണെന്നും എംഎല്‍എ പരിഹസിച്ചു.
മൂന്നാറില്‍ മറ്റാരോ നിര്‍ദ്ദേശിക്കുന്നതു പോലെയാണ് സബ്കളക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്നും എംഎല്‍എ കുറ്റപ്പെടുത്തി. മൂന്നാറില്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നില്ല. പകരം സര്‍ക്കാരിനെതിരെ സമരം ചെയ്യേണ്ട സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തോമസ് ചാണ്ടിയുടെ രാജിയെചൊല്ലി ഉയര്‍ന്ന സിപിഐ-സിപിഎം തര്‍ക്കം മൂന്നാറിലും ശക്തിപ്പെടുന്നുണ്ട്. ജോയ്സ് ജോര്‍ജ് എം.പിയുടെ കൊട്ടക്കമ്പൂര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയതോടെയാണ് നേരിട്ടുള്ള ഏറ്റുമുട്ടലുമായി സി.പി.എമ്മും സി.പി.ഐയും രംഗത്തെത്തിയത്.