സിപിഐ മുന്നണി മര്യാദ പാലിച്ചില്ല: കോടിയേരി

0
54

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടു നിന്ന സിപിഐ മുന്നണി മര്യാദ പാലിച്ചില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തോമസ് ചാണ്ടിയെ രാജിവെപ്പിച്ചു എന്ന ക്രെഡിറ്റെടുക്കാനുള്ള ശ്രമമാണ് സിപിഐ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് കോടിയേരി ഓര്‍മിപ്പിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യന്ത്രിയെ നേരിട്ട് കണ്ട് സിപിഐക്ക് ചര്‍ച്ച നടത്താമായിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനമെടുക്കാന്‍ അവസരമുണ്ടാകുമായിരുന്നു-കോടിയേരി പറഞ്ഞു.

സര്‍ക്കാരാകുമ്പോള്‍ കയ്യടികളും വിമര്‍ശനങ്ങളുമുണ്ടാകും. കയ്യടികള്‍ മാത്രം സ്വീകരിച്ച് വിമര്‍ശനങ്ങള്‍ മറ്റുള്ളവര്‍ ഏറ്റെടുക്കട്ടെ എന്നാണ് സിപിഐ കരുതുന്നതെന്ന് കോടിയേരി കുറ്റപ്പെടുത്തി.