ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി ഒബാമ

0
52

വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഡിസംബര്‍ ഒന്നിന് ഇന്ത്യയിലെത്തും. ഒബാമ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ഒബാമ ഡല്‍ഹിയിലെത്തുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന പുരോഗമന പ്രവര്‍ത്തനങ്ങള്‍ കാണുക, യുവാക്കളുടെ ആശയങ്ങളെ അടുത്തറിയുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഒബാമ ഫൗണ്ടേഷന്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ വിവരങ്ങള്‍ ട്വിറ്ററിലൂടെ അദ്ദേഹം തന്നെ പങ്കുവച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതില്‍പിന്നെ ആദ്യമായാണ് ഒബാമ ഇന്ത്യയിലേക്ക് വരുന്നത്. ജര്‍മനി, ഇന്‍ഡോനേഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും സമാനമായ പരിപാടി ഒബാമാ ഫൗണ്ടേഷന്‍ മുമ്പ് സംഘടിപ്പിച്ചിരുന്നു.

2015 ലെ ഇന്ത്യന്‍ റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യ അതിഥികളായിരുന്നു ബറാക്ക് ഒബാമയും ഭാര്യ മിഷേലും.