ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തിന് ടിക്കറ്റ് ലഭിച്ചില്ല; കൊച്ചിയില്‍ ടിക്കറ്റ് കൗണ്ടര്‍ ആരാധകര്‍ അടിച്ചുതകര്‍ത്തു

0
54

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ്- കൊല്‍ക്കത്ത മല്‍സരത്തിന്റെ ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കൊച്ചിയില്‍ ഫുട്‌ബോള്‍ ആരാധകരുടെ പ്രതിഷേധം. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടര്‍ കാണികള്‍ അടിച്ചുതകര്‍ത്തു. രാവിലെ മുതല്‍ ടിക്കറ്റിനായി കാത്തുനിന്നവരാണ് രോഷാകുലരായത്.

പ്രതിഷേധം കനത്തതോടെ പൊലീസ് രംഗത്തെത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകരെ പിന്തിരിപ്പിക്കാനായില്ല. ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തിനു സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പനയില്ലെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതറിയാതെ എത്തിയവരാണ് സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയവരില്‍ അധികവും. ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ലെന്നു അധികൃതര്‍ അറിയിച്ചു.

അതേസമയം, ഉദ്ഘാടന മല്‍സരത്തിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വ്യാപകമാണ്. ഓണ്‍ലൈനായി ടിക്കറ്റെടുത്തവര്‍ അതു വന്‍വിലയ്ക്കു വില്‍ക്കുകയാണ്. രണ്ടായിരം രൂപ മുതല്‍ നാലായിരം വരെയാണ് ഒരു ടിക്കറ്റിന്റെ കരിഞ്ചന്തവില. രണ്ടായിരത്തിനു ഓണ്‍ലൈനായി ടിക്കറ്റ് വാങ്ങിയവരാണു നാലായിരത്തിനു മറിച്ചുകൊടുക്കുന്നത്.