കൊച്ചി: ഐ.എസ്.എല്‍ നാലാം സീസണിന് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തുടക്കം.
മുഖ്യമന്ത്രി പിണറായി വിജയന്, സച്ചിന് തെന്‍ഡുല്‍ക്കര്‍, ചലച്ചിത്ര താരം മമ്മൂട്ടി, ഐ.എസ്.എല്‍ സ്ഥാപക ചെയര്പേഴ്സന് നിത അംബാനി എന്നിവര്‍ ഉദ്ഘാടന മല്‍സരത്തില്‍ ഏറ്റുമുട്ടുന്ന കേരളാ ബ്ലാസ്റ്റേഴ്സ്, എ.ടി.കെ കൊല്‍ക്കത്ത ടീമുകളുടെ ക്യാപ്റ്റന്മാരായ സന്ദേശ് ജിംഗാന്, ജോര്‍ഡി ഫിഗറസ് മൊണ്ഡല്‍ എന്നിവരും വേദിയിലെത്തി.കത്രീന കൈഫും സല്മാന് ഖാനുമായിരുന്നു വേദിയിലെ താരത്തിളക്കം.
കത്രീന കൈഫും സല്മാന് ഖാനു നൃത്തച്ചുവടുകളുമായി ആരാധകരെ കൈയിലെടുത്തു. ബോളിവുഡ് പാട്ടിനനുസരിച്ചായിരുന്നു ഇരുവരുടെയും നൃത്തച്ചുവടുകള്‍.
തുടര്‍ന്ന് ബ്ലാസ്റ്റേഴ്സിന്റെ പ്രമോ പാട്ടിന്റെ അകമ്പടിയോടെ സച്ചിന് തെണ്ടുല്‍ക്കറും ടീം ക്യാപ്റ്റായ സന്ദേശ് ജിങ്കനും വേദിയിലെത്തി. കളരിപ്പയറ്റിന്റെ പശ്ചാത്തലത്തിലായിരുന്നു ഇരുവരും ആരാധകര്‍ക്ക് മുന്നിലെത്തിയത്.
സച്ചിന് സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. ‘എന്തൊക്കെയുണ്ട് വിശേഷങ്ങള്‍’ എന്ന് മലയാളത്തില്‍ ചോദിച്ച് സച്ചിന് കൊച്ചിയുടെ ഹൃദയം കവര്‍ന്നു.