കൊല്ലം ജില്ലയില്‍ നാളെ ഹര്‍ത്താല്‍

0
59

കൊല്ലം:  കൊല്ലം ചവറയില്‍ സി.പി.എം – എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷത്തെതുടര്‍ന്ന് നാളെ ഹര്‍ത്താല്‍. ശനിയാഴ്ച രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ എസ്ഡിപിഐ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്.

അക്രമത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് എസ്ഡിപിഐ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. തുടർന്ന് പൊലീസ് ലാത്തി വീശി. ജലപീരങ്കിയും പ്രയോഗിച്ചു. മാർച്ചിനു നേരെ ഗ്രനേഡ് പ്രയോഗവുമുണ്ടായി. പ്രവർത്തകർ റോഡ് ഉപരോധിച്ചു.

സിപിഎം ഉം ചവറയില്‍ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചെന്നാരോപിച്ചാണ് സിപിഎം ചവറയില്‍ ഹർത്താലിന് ആഹ്വാനം ചെയ്തത്.