ന്യൂഡല്‍ഹി: നിതീഷ്കുമാര്‍ നയിക്കുന്ന ജെ.ഡി.യുവിന് പാര്‍ട്ടി ചിഹ്നമായി അമ്പ് ഉപയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. വിഷയത്തില്‍ ശരത് പവാര്‍ പക്ഷം യഥാര്‍ത്ഥ ജെഡിയു തങ്ങളാണെന്ന് പറഞ്ഞ് പരാതി നല്‍കിയിരുന്നു. ഇതില്‍ തീര്‍പ്പ് കല്പിച്ച് കൊണ്ടാണ് നീതീഷ് കുമാര്‍ പക്ഷത്തെ യഥാര്‍ത്ഥ ജെ.ഡി.യുവായി തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചത്.
നിയമസഭയിലും ദേശീയ തലത്തിലും പാര്‍ട്ടിയില്‍ നിതീഷ് കുമാറിനാണ് കൂടുതല്‍ പിന്തുണയുള്ളത്. അതുകൊണ്ട് നിതീഷ്കുമാര്‍ പക്ഷം തന്നെയാണ് യഥാര്‍ഥ ജെ.ഡി.യുവെന്നും അവര്‍ക്ക് ചിഹ്നമായി അമ്പ് ഉപയോഗിക്കാന്‍ തടസ്സമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ചൂണ്ടിക്കാട്ടുന്നു.
നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു ലാലുപ്രസാദ് യാദവ് നയിക്കുന്ന ആര്‍ജെഡിയുമായി സഖ്യമവസാനിപ്പിച്ച് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ശരത് പവാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗത്തിന് ഈ തീരുമാനം അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ മന്ത്രിസഭ പിരിച്ചുവിട്ട് ബി.ജെ.പിയുമായി ചേര്‍ന്നാണ് നീതീഷ്കുമാര്‍ ബീഹാറില്‍ ഭരണം നടത്തിയിരുന്നത്.