തിരുവനന്തപുരം: ടൂറിസം മേഖലയില്‍ സജീവ ഇടപെടല്‍ നടത്തുന്നതിന് ടൂറിസം റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. കേരളത്തിന്റെ വിനോദ സഞ്ചാര ഗുണമേന്മ വര്‍ദ്ദിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഗുണപരമായ ജനകീയ ഇടപെടല്‍ വിനോദ സഞ്ചാര രംഗത്തുണ്ടാവണം. അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ സാധ്യത സൃഷ്ടിക്കു നയത്തിനാണ് രൂപം നല്‍കിയിട്ടുള്ളത് എന്നും അദ്ദാഹം വ്യക്തമാക്കി.
മൂന്നു വര്‍ഷത്തിനകം കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ പ്ലാസ്റ്റിക് മുക്തമാക്കുകയും ഹരിതപെരുമാറ്റച്ചട്ടം നടപ്പാക്കുകയും ചെയ്യും.
അടുത്ത അഞ്ചുവര്‍ഷത്തില്‍ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ നൂറു ശതമാനവും ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ അന്‍പതു ശതമാനവും വര്‍ധന പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.