നിയന്ത്രണംവിട്ട കാര്‍ വൈദ്യുതിപോസ്റ്റിലിടിച്ച് ഒരാള്‍ മരിച്ചു

0
68

തിരുവനന്തപുരം: കവടിയാറില്‍ അമിത വേഗത്തില്‍ വന്ന കാര്‍ അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഓട്ടേയിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ വൈദ്യുതിപോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.

വള്ളക്കടവ് പെരുന്താന്നി സുഭാഷ് നഗറില്‍ സുബ്രഹ്മണ്യന്റെ മകന്‍ ആദര്‍ശ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നിനായിരുന്നു അപകടം. പുതിയ കാറുമായി രാത്രി നടത്തിയ മല്‍സരയോട്ടമാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

കാറിലുണ്ടായിരുന്ന മൂന്നുപെണ്‍കുട്ടികളില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ന്യൂ തീയറ്റര്‍ ഉടമ മഹേഷ് സുബ്രഹ്മണ്യത്തിന്‍റെ മകള്‍ ഗൗരി ലക്ഷ്മി സുബ്രഹ്മണ്യം (23), അനന്യ (24) എന്നിവര്‍ക്കാണ് ഗുരുതര പരിക്ക്. ഓട്ടോ ഡ്രൈവര്‍ പാപ്പനംകോട് സ്വദേശി സജികുമാര്‍ (42) തലയ്ക്ക് പിക്കേറ്റു.പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജിലും എസ്‍യുടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.