കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയ്ക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. എംഎല്‍എ നികുതി വെട്ടിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ 10 വര്‍ഷമായി എംഎല്‍എ നികുതി അടയ്ക്കുന്നില്ലെന്നാണ് പരാതി. കോഴിക്കോട് യൂണിറ്റിനാണ് അന്വേഷണ ചുമതല.
മുരുകേഷ് നരേന്ദ്രനെന്നയാളാണ് കോഴിക്കോട് ജില്ലാ ഭരണ കൂടത്തിന് പരാതി നല്‍കിയത്. എംഎല്‍എ ആസ്തിക്ക് അനുസരിച്ചുളള നികുതി അടയ്ക്കുന്നില്ലെന്നാണ് പരാതി. ഒരാള്‍ക്ക് പരമാവധി 15 ഏക്കര്‍ കാര്‍ഷികേതര ഭൂമി മാത്രമേ കൈവശം വെക്കാവു എന്നിരിക്കെ അന്‍വറിന്റെ കൈവശം 203 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. വെറും നാല് ലക്ഷം മാത്രമാണ് തന്റെ വരുമാനം എന്നാണ് എംഎല്‍എ നികുതി വകുപ്പില്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം എംഎല്‍എയുടെ പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ആണെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചിരുന്നു. 20 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള പ്രദേശത്ത് മഴക്കുഴി പോലും കുഴിക്കാന്പാടില്ല. അങ്ങനെയുള്ളിടത്താണ് പാര്‍ക്ക് പടുത്തുയര്ത്തിയിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.