കേരളാ ബ്ലാസ്റ്റേഴ്സ്–എടികെ കൊൽക്കത്ത പോരാട്ടം സമനിലയില്‍

0
69

കൊച്ചി: പ്രതീക്ഷകള്‍ പാഴായ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ്–എടികെ കൊൽക്കത്ത ഉദ്ഘാടന മത്സരം സമനിലയില്‍. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം മഞ്ഞക്കടലാക്കി മാറിയപ്പോള്‍ ആവേശം മാത്രം വഴിമാറിപ്പോയ മത്സരമായി ഉദ്ഘാടന മത്സരം മാറി.

കൊൽക്കത്ത പന്തു കൈവശം വച്ചു കളിക്കുന്നതിൽ ശ്രദ്ധ ചെലുത്തിയതോടെ കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പന്തു കിട്ടാതെ വലയുന്ന കാഴ്ചയായിരുന്നു കളത്തിൽ. കൊൽക്കത്ത താരം ഹിതേഷ് ശർമയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് വീണുകിടന്ന തടുത്തിട്ട റെച്ചൂബ്ക തന്നെ ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ താരം.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് കാര്യമായ ചില മുന്നേറ്റങ്ങൾ സംഘടിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിനായത്. മൽസരം കഴിഞ്ഞപ്പോഴും ശ്രദ്ധേയമായ മുന്നേറ്റങ്ങളൊന്നും ഇരു ടീമുകൾക്കും കാഴ്ച വയ്ക്കാന്‍കഴിഞ്ഞില്ല. കാണികള്‍ ഗ്രൌണ്ട് വിട്ടതും വിരസമായ മനസുമായി.

കഴിഞ്ഞ വർഷം കലാശപ്പോരിൽ ഇതേ സ്റ്റേഡിയത്തിൽ ഇതേ എതിരാളികളിൽ നിന്നേറ്റ തോൽവിയുടെ വേദന ഇപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകരെ വിട്ടൊഴിഞ്ഞിട്ടില്ല. പക്ഷെ പ്രതീക്ഷിച്ച മത്സരം കാഴ്ചവെയ്ക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞുമില്ല.