ബിഗ് ബിയുടെ തിരിച്ചുവരവ് സ്ഥിരീകരിച്ച് അമല്‍ നീരദ്

0
107

ബോക്‌സ് ഓഫീസ് വമ്പന്‍ ഹിറ്റായിരുന്ന അമല്‍ നീരദ് ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് അമല്‍ നീരദ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. ബിലാലെന്ന കഥാപാത്രം മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ തന്നെ പ്രശസ്ത വേഷങ്ങളിലൊന്നാണ്. ആക്ഷന് പ്രധാന്യം നല്‍കിയായിരുന്നു ചിത്രീകരണം.

2007 ലാണ് ബിഗ് ബി പുറത്തിറങ്ങിയത്. പോറ്റമ്മയുടെ മരണവാര്‍ത്തയറിഞ്ഞ് മുംബൈയില്‍ നിന്ന് നാട്ടിലെത്തുന്ന ബിലാലിന്റെ കഥയും അമ്മയുടെ കൊലപാതകത്തിന്റെ അന്വേഷണവുമാണ് ബിഗ് ബിയില്‍ അമല്‍ നീരദ് പറഞ്ഞത്.