മുപ്പതു നിശ്ചല ചിത്രങ്ങളിലൂടെയൊരു സിനിമ

0
110


മുപ്പതു നിശ്ചല ചിത്രങ്ങളിലൂടെ കഥപറഞ്ഞുകൊണ്ട് പുതിയൊരു രീതിയില്‍ സിനിമയൊരുക്കി സിറിൽ സിറിയക്. ദ്രൗപതി എന്നാണ് ചിത്രത്തിന് പേരുനല്‍കിയിരിക്കുന്നത്. കാമത്തിനു വേണ്ടി പിഞ്ചുകുഞ്ഞുങ്ങളെ തിരഞ്ഞെത്തുന്ന ഭ്രാന്തമായ മനസുകള്‍ക്കു നേരെയുള്ള കണ്ണാടിയാണ് ദ്രൗപതി

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിമിഷ സജയനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ദ്രൗപദിയെ അവതരിപ്പിച്ചിരിക്കുന്നത്. മകളായി ദിവ്യ കെ വിമലും വില്ലൻ കഥാപാത്രമായി ജസൂയജ് ആന്റണിയും എത്തുന്നു. റിയലിസ്റ്റിക് സിനിമയിൽ ജീവിച്ച് അഭിനയിച്ച നിമിഷ ഓരോ ഫോട്ടോകളിലും അതിശക്തയാണ്.

സിനിമയിലെന്നപോലെ ഫോട്ടോ കാഴ്ചയിലൂടെ തീവ്രമായ കഥ പറയുന്ന ചിത്രം. അഷ്‌ന അശോക്, അമൃത എസ് കുമാർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.