രണ്ടാം ദിനവും മഴ കളി മുടക്കി; ഇന്ത്യ അഞ്ചിന് 74

0
55


കൊല്‍ക്കത്ത: തുടര്‍ച്ചയായി രണ്ടാം ദിവസവും മഴ ഭൂരിഭാഗവും കളി മുടക്കിയ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ ഒന്നാമിന്നിങ്‌സില്‍ അഞ്ച് വിക്കറ്റിന് 74 റണ്‍സെന്ന നിലയിലാണ്.

മൂന്ന് വിക്കറ്റിന് 17 റണ്‍സെന്ന നിലയില്‍ ഇന്ന് കളി പുന:രാരംഭിച്ച ഇന്ത്യയ്ക്ക് ഇന്ന് 57 റണ്‍സെടുക്കുന്നതിനിടയില്‍ രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 47 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും ആറ് റണ്‍സുമായി വൃദ്ധിമാന്‍ സാഹയുമാണ് ക്രീസില്‍.

നാല് റണ്‍സ് വീതമെടുത്ത അജിന്‍ക്യ രഹാനെയുടേയും രവിചന്ദ്രന്‍ അശ്വിന്റെയും വിക്കറ്റുകളാണ് ഇന്ന് ഇന്ത്യയ്ക്ക് നഷ്ടമായത്. ഷനാകയാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.