വിട്ടുവീഴ്ചയ്ക്കു തയാറാകാതെ മുഗാബെ

0
41

ഹരാരെ : വിട്ടുവീഴ്ചയ്ക്കു തയാറാകാതെ സിംബാബ്‍വെയിൽ സൈന്യം വീട്ടുതടങ്കലിലാക്കിയ പ്രസിഡന്റ് റോബർട്ട് മുഗാബെ. പ്രസിഡന്റ് സ്ഥാനം രാജിവച്ചൊഴിയാൻ മുഗാബെ തയാറാകുന്നില്ല. തൊണ്ണൂറ്റിമൂന്നുകാരനായ മുഗാബെ 37 വർഷമായി സിംബാബ്‍വെയുടെ ഭരണാധികാരിയായിരുന്നു.

കഴിഞ്ഞയാഴ്ച പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് എമേഴ്സൻ നൻഗാഗ്വയെ അധികാരമേൽപിച്ചു ശാന്തമായി പിന്മാറാനാണു സൈന്യം മുഗാബെയോട് ആവശ്യപ്പെടുന്നത്. മാന്യമായ പുറത്താകലിനു വഴിയൊരുക്കാൻ ഒരു കത്തോലിക്കാ പുരോഹിതൻ നടത്തിയ മധ്യസ്ഥചർച്ചയും വിജയം കണ്ടില്ല.

ബ്രിട്ടനിൽ കാൻസർ ചികിത്സയിലായിരുന്ന പ്രതിപക്ഷനേതാവ് മോർഗൻ സവൻഗിരായി തിരിച്ചെത്തിയതും അഭ്യൂഹങ്ങൾക്കിടനൽകുന്നു.

ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് ജേക്കബ് സുമ മുഗാബെയുമായി ടെലിഫോണിൽ ബന്ധപ്പെട്ടു. വീട്ടുതടങ്കലിലുള്ള മുഗാബെയും ഭാര്യ ഗ്രെയ്സും മറ്റു കുടുംബാംഗങ്ങളും സുരക്ഷിതരാണെന്നു സുമ അറിയിച്ചു.