ഷെറിന്‍ മാത്യൂസിന്റെ മരണത്തില്‍ വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍

0
217

ടെക്‌സാസ്: ദുരൂഹസാഹചര്യത്തില്‍ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍. കുട്ടിയെ അപായപ്പെടുത്തി എന്ന കുറ്റമാണ് സിനിയില്‍ ആരോപിച്ചിരിക്കുന്നത്.വളർത്തച്ഛൻ വെസ്‍ലി മാത്യൂസിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഇരുവരും ചേര്‍ന്ന് ബി​ഹാ​റി​ല്‍​നി​ന്നു ദ​ത്തെ​ടു​ത്ത ഷെ​റി​നെ ആ​ദ്യം കാ​ണാ​താ​വു​ക​യും ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. പാല് കുടിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കുട്ടിയെ അര്‍ദ്ധരാത്രിയില്‍ വീടിനു പുറത്ത് നിര്‍ത്തിയെന്നും പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം നോക്കുമ്പോള്‍ കുട്ടിയെ കാണാതായെന്നുമായിരുന്നു ടെക്‌സാസ് പോലീസിനോട് മാതാപിതാക്കള്‍ ആദ്യം പറഞ്ഞിരുന്നത്.

ഷെറിന്‍ മരിക്കുന്നതിന് തലേദിവസം വെസ്ലിയും സിനിയും അവരുടെ സ്വന്തം മകളും ഷെറിനെക്കൂടാതെ പുറത്ത് പോയി ഭക്ഷണം കഴിച്ചെന്നും ഒരാള്‍ക്ക് വേണ്ട ഭക്ഷണം പാഴ്‌സല്‍ വാങ്ങിയെന്നും അറസ്റ്റവാറണ്ടില്‍ പോലീസ്‌ പറയുന്നു.

മരണകാരണത്തെക്കുറിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്.