സംവരണ പരിഷ്‌കരണം തെറ്റായ തീരുമാനം;മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വി.ടി ബല്‍റാം

0
59

തിരുവനന്തപുരം: സാമ്പത്തിക മാനദണ്ഡം അനുസരിച്ച് സംവരണം ഏര്‍പ്പെടുത്തിയതാണ് പിണറായി സര്‍ക്കാര്‍ ഏടുത്ത ഏറ്റവും തെറ്റായ തീരുമാനമെന്ന് വി.ടി.ബല്‍റാം എംഎല്‍.എ. വഞ്ചനാപരവും അപകടകരവുമായ തീരുമാനമാണിതെന്ന് ബല്‍റാം അഭിപ്രായപ്പെടുന്നു. ഈ നാട്ടിലെ അധസ്ഥിത ജനവിഭാഗങ്ങളുടെ പതിറ്റാണ്ടുകള്‍ നീണ്ട സഹനവും പോരാട്ടവുമാണ് ഒരൊറ്റ തീരുമാനത്തിലൂടെ പിണറായി വിജയനും സിപിഎമ്മും റദ്ദ് ചെയ്തിരിക്കുന്നത്. ഇടതുപക്ഷത്തിലെ പ്രധാനികളായ ഒരാള്‍ക്ക് പോലും ഇതിന്റെ അപകടം മനസ്സിലാവുന്നില്ല എന്നതിലാണ് തന്റെ നിരാശയും സങ്കടവുമെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.