അമല പോളിനും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ്

0
70

തിരുവനന്തപുരം : നികുതി വെട്ടിച്ചെന്ന പരാതിയില്‍ ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. പുതുച്ചേരിയില്‍ ആഡംബര കാര്‍ വ്യാജ മേല്‍വിലാസത്തില്‍ നികുതി വെട്ടിച്ച്‌ റജിസ്റ്റര്‍ ചെയ്ത കാരണം ചൂണ്ടിക്കാട്ടിയാണ് കൈംബ്രാഞ്ച് നോട്ടീസ് അയച്ചത്. ഇരുവരുടെയും വിശദീകരണം തേടിയ ശേഷം കേസെടുക്കുമെന്നു ക്രൈംബ്രാഞ്ച് ഉന്നതര്‍ പറഞ്ഞു.

ക്രമക്കേടു സംബന്ധിച്ചു മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ടും വിഡിയോ ദൃശ്യങ്ങളും ക്രൈംബ്രാഞ്ചിനു കൈമാറി. അമല പോള്‍ തായ്ലന്‍ഡിലാണെന്ന മറുപടിയാണു ലഭിച്ചത്.

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു ലഭിച്ച പരാതി കഴിഞ്ഞ എട്ടിനു ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിനു കൈമാറി. പുതുച്ചേരിയില്‍ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി ഇന്‍ഷുറന്‍സ് പോളിസി, വ്യാജ വാടക കരാര്‍ എന്നിവ ഉണ്ടാക്കിയതായി പ്രാഥമികാന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി.