പുതിയ റോളില്‍ നെഹ്‌റ; ആകാംഷയോടെ ക്രിക്കറ്റ് താരങ്ങള്‍

0
57

കൊല്‍ക്കത്ത: ഇന്ത്യ-ശ്രീലങ്ക ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആദ്യ ഇന്നിങ്‌സില്‍ പതറിപ്പോയി. എന്നാല്‍ ആരാധകരെയും ക്രിക്കറ്റ് താരങ്ങളെയും ആശ്വസിപ്പിക്കാനായി മറ്റൊരു സര്‍പ്രൈസ് ഗ്രൗണ്ടില്‍ ഒരുക്കി വെച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരങ്ങളില്‍ നിന്ന് വിരമിച്ച തങ്ങളുടെ പ്രിയപ്പെട്ട താരം ആശിഷ് നെഹ്‌റ പുതിയ ഭാവത്തിലും രൂപത്തിലും തിരിച്ചെത്തിയിരിക്കുകയാണ്. ക്രിക്കറ്റ് കമന്റേറ്റര്‍ ആയായിരുന്നു നെഹ്‌റയുടെ വേഷപ്പകര്‍ച്ച.

മത്സരത്തിന് മുമ്പ് മുന്‍ സഹതാരങ്ങളെ കാണാന്‍ എത്തിയ ആശിഷ് നെഹ്റയെ കണ്ടപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ശരിയ്ക്കും ചിരിയാണ് വന്നത്. പക്ഷെ ആ ചിരിയിടക്കാന്‍ ഏറെ താമസം വേണ്ടിവന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കമന്ററി ബോക്സിലേയ്ക്ക് കോട്ടും സ്യൂട്ടുമണിഞ്ഞ് പുതിയ ലുക്കിലാണ് നെഹ്റ എത്തിയത്.

കളിക്കാരന്റെ റോളില്‍ നിന്ന് കമന്ററി ബോക്സിലേക്കുള്ള മാറ്റം താന്‍ ശരിക്കും ആസ്വദിക്കുന്നുവെന്നാണ് നെഹ്റയുടെ പ്രതികരണം. 18 വര്‍ഷത്തെ രാജ്യാന്തര കരിയറിന് ശേഷമാണ് ആശിഷ് നെഹ്റ ന്യൂസിലന്റിനെതിരായ ട്വന്റി-20യില്‍ വിരമിച്ചത്. കമന്ററി ബോക്സിലേക്കുള്ള ആശിഷ് നെഹ്റയുടെ വരവിന് വിരേന്ദര്‍ സേവാഗ് അടക്കമുള്ളവര്‍ അഭിനന്ദനം അറിയിച്ചു.