പ്രവാസികള്‍ ആധാര്‍ ബാങ്ക് അക്കൗണ്ടുകളും, പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതില്ല

0
72

ന്യൂഡല്‍ഹി: പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളും, പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി.

നോണ്‍ റെഡിഡന്റ് ഇന്ത്യന്‍(എന്‍ആര്‍ഐ), പേഴ്സണ്‍ ഓഫ് ഇന്ത്യ ഒറിജിന്‍(പിഐഒ) എന്നിവരെയാണ് ആധാര്‍ ബന്ധിപ്പിക്കലില്‍ നിന്ന് ഒഴിവാക്കിയത്.

2017ല്‍ ആദായ നികുതി നിയമത്തില്‍ ഉള്‍പ്പെടുത്തിയ കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള നിയമത്തിലാണ് ബാങ്ക് അക്കൗണ്ടുകളും പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയത്.

വ്യക്തികള്‍ പ്രവാസികളാണോയെന്ന് പരിശോധിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് ബാങ്കുകള്‍ക്കും മറ്റും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രവാസികളില്‍ (എന്‍ആര്‍ഐ, പിഐഒ,ഒസിഐ) പലര്‍ക്കും ആധാര്‍ എടുക്കാന്‍ കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തില്‍ രാജ്യത്തെ പല സേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയത് പ്രവാസികള്‍ക്ക് വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നു.