രാഹുല്‍ ഗാന്ധി കഠിനാദ്ധ്വാനിയെന്ന് മന്‍മോഹന്‍ സിങ്‌

0
49

കൊച്ചി: രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. രാഹുല്‍ കഠിനാധ്വാനിയാണ്. രാഹുലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നെങ്കിലുമൊരിക്കല്‍ അംഗീകാരം ലഭിക്കും. എന്നാല്‍ രാഷ്ട്രീയഗതികള്‍ പ്രവചനാതീതമാണ്. എന്തൊക്കെയാണ് സംഭവിക്കുകയെന്ന് പറയാനാവില്ല. ശ്രമിക്കുകയെന്നതാണ് പ്രധാനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരമായി അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഫ് നടത്തുന്ന ‘പടയൊരുക്ക’ത്തില്‍ പങ്കെടുക്കുന്നതിന് കഴിഞ്ഞ ദിവസമാണ് മന്‍മോഹന്‍ സിങ് കൊച്ചിയിലെത്തിയത്.

കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കപ്പെട്ടിരിക്കുകയാണെന്നും കൂടാതെ, ക്രമസമാധാന നിലയും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട് എറണാകുളം സെന്റ് തെരേസസ് കോളേജില്‍ നടന്ന സെമിനാറില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.