സംസ്ഥാനത്ത് ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നതെന്ന് രമേശ് ചെന്നിത്തല

0
31


കൊച്ചി: സംസ്ഥാനത്ത് ഭരണസ്തംഭനമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി സിപിഐ-സിപിഎം പോര് മുറുകുന്ന സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിച്ചെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് മന്ത്രിമാരിലും മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയിലും വിശ്വാസമില്ലാതായി മാറിയിരിക്കുന്നു. ഇങ്ങനെ വന്നാല്‍ ഭരണം എങ്ങനെ മുന്നോട്ടുപോകുമെന്നും ചെന്നിത്തല ചോദിക്കുന്നു.