സിവില്‍ സപ്ലൈസിനു വിതരണത്തിനു നല്‍കിയ അരി സ്വകാര്യ ഗോഡൗണില്‍നിന്ന് കണ്ടെത്തി

0
31

കാസര്‍കോട്: സിവില്‍ സപ്ലൈസിനു വിതരണത്തിനു നല്‍കിയ അരി സ്വകാര്യ ഗോഡൗണില്‍നിന്ന് കണ്ടെത്തി. വിദ്യാനഗറില്‍ സി ബി ഐ നടത്തിയ പരിശോധനയിലാണ് അരി കണ്ടെത്തിയത്.

മലപ്പുറത്തുനിന്നും തിക്കോടിയില്‍നിന്നും അരി കടത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് സി ബി ഐ കാസര്‍കോട്ടും പരിശോധനയ്ക്കായെത്തിയത്.

എഫ് സി ഐയുടെ മുദ്രയുള്ള നൂറുകണക്കിന് ചാക്ക് അരിയാണ് സ്വകാര്യഗോഡൗണില്‍നിന്ന് കണ്ടെത്തിയത്. സ്വകാര്യ കമ്പനിയുടെ പേരില്‍ ചാക്കിലാക്കിയ 3500 കിലോ അരിയും കണ്ടെടുത്തു. അരി ബ്രാന്‍ഡഡ് ചാക്കുകളിലാക്കി വില്‍ക്കുന്നതിന്റെ തെളിവുകളും സി ബി ഐക്ക് ലഭിച്ചു.

വിദ്യാനഗറില്‍ സിവില്‍ സപ്ലൈസിന്റെ ഗോഡൗണും സ്വകാര്യ കമ്പനിയുടെ ഗോഡൗണും ഒരേ കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.