ഐഎസ്എല്ലിൽ ഗോവ എഫ്സിക്ക് ആദ്യ വിജയം; തകര്‍ന്നത് ചെന്നൈയിൻ എഫ്സി

0
47

ചെന്നൈ: ഐഎസ്എല്ലിൽ ഗോവ എഫ്സിക്ക് ആദ്യ വിജയം. അഞ്ചുഗോളുകള്‍ വീണ മത്സരത്തില്‍ ചെന്നൈയിൻ എഫ്സിയെ 3–2ന് തോൽപ്പിച്ചാണ് ഗോവ എഫ്സി സീസണിലെ ആദ്യജയം സ്വന്തമാക്കിയത്. ആദ്യ വിജയത്തോടെ ഗോവ മൂന്നു പോയിന്റ് സ്വന്തമാക്കി.

ഗോവയുടെ ആധിപത്യം കണ്ട മത്സരമായിരുന്നു ഇത്. . മൂന്നു ഗോളുകൾക്കു ടീമിനെ മുന്നിലെത്തിച്ച് ഹോം ഗ്രൗണ്ടിൽ ചെന്നൈയെ സമ്മർദത്തിലാക്കാൻ ഗോവയ്ക്കു സാധിച്ചു. 25–ാം മിനിറ്റിൽ ഗോവയുടെ ഫെരാൻ ടെലിച്ചീയാണ് ഈ സീസണിലെ ആദ്യഗോൾ നേടിയത്.

29–ാം മിനിറ്റിൽ മാനുവൽ ബ്രൂണോ രണ്ടാം ഗോൾ നേടിയതോടെ മത്സരത്തില്‍ ഗോവ പിടിമുറുക്കി.

മാൻഡർ റാവു ദേശായി ഗോവയ്ക്കുവേണ്ടി മൂന്നാം ഗോളും സ്കോർ ചെയ്തു. ചെന്നൈയ്ക്കു വേണ്ടി ഇനിഗോ സപാറ്റേരിയ, റാഫേൽ ആഗസ്റ്റോ എന്നിവർ ഓരോ ഗോളുകള്‍ മടക്കി.