കമലഹാസന്‍ ശ്രീദേവി ഹിറ്റ് ചിത്രം മീണ്ടും കോകില വീണ്ടും റിലീസിനൊരുങ്ങുന്നു; ട്രെയിലര്‍ കാണാം

0
75

മീണ്ടും കോകില വീണ്ടും റിലീസിനൊരുങ്ങുന്നു. 1981ല്‍ തിയറ്ററുകളിലെത്തിയ ചിത്രമാണ് മീണ്ടും കോകില. ഹിറ്റ് ജോഡികളായ കമലഹാസനും ശ്രീദേവിയും ഒന്നിച്ചെത്തിയ ചിത്രമാണ് മീണ്ടും കോകില. ഡിസംബര്‍ 15ന് ചിത്രം തിയറ്ററുകളിലെത്തിക്കുമെന്ന് ഡാര്‍വിന്‍ മൂവീസിന്റെ പ്രതിനിധി ദേവ പറഞ്ഞു.

ചിത്രത്തിന്‍റെ ട്രെയിലറും പുറത്തിറങ്ങിയിട്ടുണ്ട്. ഡാര്‍വിന്‍ മൂവീസാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ പതിപ്പ് റിലീസ് ചെയ്യുന്നത്. തമിഴ്നാട്ടില്‍ 50 സ്ക്രീനുകളിലായിട്ടാണ് മീണ്ടും കോകിലയെത്തുന്നത്.

ജി.എന്‍ രംഗരാജന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ സുബ്രഹ്മണ്യന്‍ എന്ന അഭിഭാഷകനായിട്ടാണ് കമല്‍ അഭിനയിച്ചത്. സുബ്രഹ്മണ്യത്തിന്റെ ഭാര്യ കോകിലയായി ശ്രീദേവിയും വേഷമിട്ടു.

ശ്രീദേവിയ്ക്ക് ആദ്യമായി ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. ഇളയരാജ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു.