പത്മാവതി: വസുന്ധര രാജെയുടെ പ്രസ്താവനക്കെതിരെ ശബാന ആസ്മി

0
53


മുംബൈ: പത്മാവതി മാറ്റങ്ങളോടെ റിലീസ് ചെയ്യണമെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പ്രസ്താവനക്കെതിരെ ശബാന ആസ്മി രംഗത്ത്. സിനിമയെ എതിര്‍ക്കുന്നവര്‍ക്കൊപ്പമാണ് വസുന്ധര. പത്മാവതി സിനിമയെ മുന്‍നിര്‍ത്തി വോട്ട് നേടാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ശബാന ആസ്മി കുറ്റപ്പെടുത്തി.

ആക്രമകാരികള്‍ക്കെതിരെ ഒരു നടപടിയും എടുക്കാത്ത യു.പി സര്‍ക്കാറാണ് സിനിമക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് സിനിമയുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നാണ് അറിയുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇത് പൂര്‍ത്തിയാക്കില്ല.

നേരത്തെ പത്മാവതിക്കെതിരായ നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള ബഹിഷ്‌കരിക്കണമെന്ന് ശബാന  ആസ്മി ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ മാറ്റങ്ങളോടെ മാത്രമേ സിനിമയുടെ റിലീസ് നടത്താവു എന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കത്തയച്ചിരുന്നു. ഈ നീക്കത്തിന്നെതിരെയാണ് ശബാന ആസ്മി രംഗത്ത് എത്തിയിരിക്കുന്നത്.