ശ്രീലങ്ക 294ന് പുറത്ത്; 122 റണ്‍സിന്റെ ലീഡ്

0
42

കൊല്‍ക്കത്ത: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് മേധാവിത്തം. ഒന്നാമിന്നിങ്‌സില്‍ 294 റണ്‍സിന് പുറത്തായ അവര്‍ക്ക് 122 റണ്‍സിന്റെ ലീഡുണ്ട്. ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 172 റണ്‍സ് മാത്രമാണ് നേടിയിരുന്നത്.

വാലറ്റത്ത് രംഗണ ഹെറാത്ത് നേടിയ 67 റണ്‍സിന്റെ പിന്‍ബലത്തിലാണ് ശ്രീലങ്ക വിലപ്പെട്ട ലീഡ് നേടിയത്. ഇന്ത്യയ്ക്കുവേണ്ടി ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും നാല് വീതം വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവിന് രണ്ട് വിക്കറ്റ് ലഭിച്ചു.