സംസ്ഥാനത്തെ എട്ട് മെഡിക്കല്‍ കോളേജ് ​ആശുപത്രികളില്‍ ഒ.പി. വിഭാഗങ്ങള്‍ രോഗീസൗഹൃദമാക്കുന്നു

0
75

പാലക്കാട് : ദേശീയ ആരോഗ്യ ദൗത്യത്തിനുകീഴില്‍ സംസ്ഥാനത്തെ എട്ട് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഒ.പി. വിഭാഗങ്ങള്‍ രോഗീസൗഹൃദമാക്കുന്നു. തിരുവനന്തപുരം, കൊല്ലം പാരിപ്പള്ളി, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലെ ഒ.പി.കളാണ് രോഗീസൗഹൃദമാക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.ബാക്കി ഏഴ് മെഡിക്കല്‍ കോളേജുകളിലെയും നവീകരണം വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളുടെ ഒ.പി.കളുടെ നവീകരണം കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡിനെയാണ് ഏല്പിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ എന്നീ മെഡിക്കല്‍ കോളേജുകളെ ഹൈറ്റ്‌സിനെയും. മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ പ്രവൃത്തികള്‍ നിര്‍മിതികേന്ദ്രത്തിനെയുമാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

2018 മാര്‍ച്ചോടെ എട്ട് മെഡിക്കല്‍ കോളേജുകളിലും പദ്ധതി പൂര്‍ത്തിയാകുമെന്ന് ദേശീയ ആരോഗ്യദൗത്യ എന്‍ജിനീയറിങ് വിഭാഗം അറിയിച്ചു.