ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഹരിയാന ചാമ്പ്യന്മാര്‍

0
41

വിജയവാഡ: ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഹരിയാന ഓവറോള്‍ ചാമ്പ്യന്മാര്‍. 408 പോയിന്റ് നേടിയാണ് ഹരിയാന കിരീടം നേടിയത്. നിലവിലെ ചാമ്പ്യന്മാരായ കേരളം രണ്ടം സ്ഥാനത്തായി.

2011ന് ശേഷം ആദ്യമായാണ് കേരളത്തിന് കിരീടം നഷ്ടമാകുന്നത്. എട്ടു പോയിന്റ് വ്യത്യാസത്തിലാണ് ഹരിയാന കിരീടം നേടുന്നത്. അവസാനം കുതിച്ചുകയറുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്നു.

ഞായറാഴ്ച ഒമ്പത് സ്വര്‍ണം നേടിയതോടെ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. പക്ഷെ ഹരിയാനയുടെ തേരോട്ടത്തിന്നിടയില്‍ തുടര്‍ച്ചയായി ആറാം തവണയും കിരീടം ചൂടുക എന്ന കേരളാ ലക്ഷ്യം നിറവേറിയില്ല.