ഫാഷന്‍ റാംപുകളില്‍ സാധാരണ മെലിഞ്ഞ് നേര്‍ത്ത നീണ്ട മോഡലുകളെയാണ് കാണാനാകുക. എന്നാല്‍ ഫാഷന്‍ ലോകത്തിലെ ഇത്തരം മാനദണ്ഡങ്ങളെ മാറ്റിമറിച്ചിരിക്കുകയാണ് 3 അടി 4 ഇഞ്ച് മാത്രം ഉയരമുള്ള 21കാരി ദ്രു പ്രസ്റ്റ. ഫാഷന്‍ മോഡലാകുക എന്ന തന്റെ സ്വപ്നത്തിന് പിന്നാലെയാണ് പ്രസ്റ്റ
ചെറുപ്പം മുതല്‍ക്കെ പ്രസ്റ്റയ്ക്ക് കുടുംബത്തില്‍ നിന്നും പുറത്ത് നിന്നും നിരവധി പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും അവളെ തളര്‍ത്തുകയല്ല ചെയ്തത്. സ്വപ്നങ്ങളിലേക്കുള്ള യാത്രയില്‍ അതെല്ലാം അവള്‍ക്ക് കരുത്ത് പകരുകയായിരുന്നു.
ഫാഷന്‍ സങ്കല്‍പ്പത്തിന്റെ അതിരുകള്‍ ലംഘിക്കാന്‍ അവള് ലോസ് ആഞ്ചല്സിലേക്ക് ജീവിതം പറിച്ചുനട്ടു. തന്നെ പോലെയുള്ളവര്‍ക്ക് പ്രചോദനം നല്‍കുക എന്നത് കൂടിയായിരുന്നു പ്രസ്റ്റയുടെ ലക്ഷ്യം.
‘ഫാഷന്‍ ലോകത്ത് എല്ലാവരും എന്നെ അംഗീകരിക്കണമെന്നാണ് എന്റെ ആഗ്രഹം. എന്നെ പോലുള്ളവര്‍ക്കും പ്രചോദനം നല്‍കണം. മറ്റേതൊരു സാധാരണ വ്യക്തിയെയും പോലെ ഫാഷന്‍ ലോകത്ത് തിളങ്ങാന്‍ ഞങ്ങള്‍ക്കും സാധിക്കുമെന്ന് തെളിയിക്കണം”- പ്രസ്റ്റ പറഞ്ഞു.